News Politics

ഡല്‍ഹി വിജയത്തിനു പിന്നാലെ ദേശീയരാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകാനുറച്ച് ആംആദ്മി

ന്യൂഡല്‍ഹി: ഡല്‍ഹി വിജയത്തിനു പിന്നാലെ ദേശീയരാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകാനുറച്ച് ആംആദ്മി പാര്‍ട്ടി. മുഖ്യമന്ത്രിയാകുമെങ്കിലും അരവിന്ദ് കെജ്‌രിവാള്‍ സംസ്ഥാനങ്ങളില്‍ സംഘടനയെ വളര്‍ത്താനുളള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായേക്കും. ബിജെപിയെ വീണ്ടും തറപറ്റിച്ച കെജ്‌രിവാളിനെ അംഗീകരിക്കാന്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും സന്നദ്ധമാകും.