News Politics

15 വയസുവരെ ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് എസ് രാമചന്ദ്രന്‍പിള്ള

ന്യൂഡല്‍ഹി: 15 വയസുവരെ താന്‍ ആര്‍.എസ്.എസ് ശാഖയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് എസ്. രാമചന്ദ്രന്‍ പിള്ള. 16-ാം വയസുമുതല്‍ ഭൗതികവാദത്തിലേക്ക് മാറിയ താന്‍ 18 വയസുമുതല്‍ സി.പി.എം അംഗമാണ്. സങ്കുചിത ദേശീയതയേക്കാള്‍ മനുഷ്യത്വ ആശയത്തിനാണ് പ്രാധാന്യമെന്ന് മനസിലാക്കിയാണ് സി.പി.എമ്മിലേക്ക് മാറിയതെന്നും എസ്.ആര്‍.പി പ്രതികരിച്ചു.