News Politics

മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ ബി.ജെ.പി കേന്ദ്ര നേതാക്കള്‍ക്ക് നല്‍കിയത് കോടികളെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ ഹവാല ആരോപണവുമായി കോണ്‍ഗ്രസ്. കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയാകാന്‍ ബി.എസ് യെദ്യൂരപ്പ ബി.ജെ.പി കേന്ദ്ര നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടികള്‍ നല്‍കി എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിവരങ്ങള്‍ പുറത്തു വിട്ടത്. ഒരു ഇംഗ്ലീഷ് മാസിക പുറത്തു വിട്ട രേഖകളാണ് തെളിവായി മുന്നോട്ട് വയ്ക്കുന്നത്. ബി.എസ് യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകളാണ് ഈ രേഖകകള്‍. ഇതില്‍ യെദ്യൂരപ്പയുടെ കൈയൊപ്പ് ഉണ്ടെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.