News She News

തിരയടങ്ങാത്ത കടല്‍പോലെ ഒരു പെണ്‍കുട്ടി

കോഴിക്കോട്: അപകടത്തില്‍ കാലുകള്‍ തളര്‍ന്നു പോയിട്ടും തളരാതെ ജീവിതം നയിക്കുകയാണ് അംബിക. മാധ്യമ പ്രവര്‍ത്തകയായ അംബിക കരുത്തോടെ ജീവിതം മുന്നോട്ട് നയിക്കുകയാണ് ഇന്ന്. പത്തൊമ്പതാം വയസില്‍ ഡിഗ്രി രണ്ടാം വര്‍ഷത്തിന് പഠിക്കുമ്പോഴായിരുന്നു അംബികയ്ക്ക് അപകടത്തില്‍ കാലിന് പരിക്കു പറ്റിയത്. ഇരു കാലുകള്‍ക്കും ഇനി ശേഷി തിരിച്ചു കിട്ടില്ല എന്ന് ഡോക്ടര്‍മാര് വിധിയെഴുതി. പക്ഷേ അംബിക തളര്‍ന്നില്ല. മുന്നോട്ടു കുതിച്ചു. ആഗ്രഹങ്ങള്‍ ഓരോന്നായി സഫലമാക്കിക്കൊണ്ടിരിക്കുന്നു. വാര്‍ത്ത ശേഖരിക്കാനുള്ള യാത്ര അല്‍പം ബുദ്ധിമുട്ടാണ്. പക്ഷേ സഹായിക്കാന്‍ ഏറെപ്പേര്‍ എത്താറുണ്ട്. ചില ഘട്ടങ്ങളില്‍ നമ്മള്‍ ശരീരത്തിനല്ല, മനസ്സിന് കരുത്ത് പകരണം. അപ്പോള്‍ കുതിക്കാന്‍ കഴിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയും. അംബിക പറയുന്നു.