News She News

സ്വീഡനില്‍ ആദ്യ വനിതാ പ്രധാനമന്ത്രിയാകാന്‍ ആനി ലൂഫ്

രാഷ്ട്രീയ അനിശ്ചിതങ്ങള്‍ നിലനില്‍ക്കുന്ന സ്വീഡനില്‍ ആനി ലൂഫ് രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായേക്കുമെന്ന് സൂചന. സെന്റര്‍ പാര്‍ട്ടി അംഗമാണ് ആനി. 35കാരിയായ ആനി 16 വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്. സെന്റര്‍ പാര്‍ട്ടി അംഗമായ ആനിയാണ് 2011 മുതല്‍ പാര്‍ട്ടിയെ പാര്‍ലമെന്റില്‍ നയിക്കുന്നത്. ആനി പ്രധാനമന്ത്രിയായാല്‍ യൂറോപ്പില്‍ തല്‍സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന റെക്കോര്‍ഡും സ്വന്തം പേരിലാകും. അഭിഭാ ഷകയായ ആനി 2002 ല്‍ സെന്റര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഏജന്റായാണ് രാഷ്!ട്രീയ രംഗത്ത് സജീവമാകുന്നത്. തുടര്‍ന്ന് 2006ല്‍ സ്വീഡിഷ് പാര്‍ലമെന്റായ റിക്‌സ്ഡാഗിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 2011 മുല്‍ 14 വരെ മന്ത്രിയായിരുന്ന ആനി ഇക്കാലത്തെ തന്റെ ഉറച്ച നിലപാടുകളിലൂടെയാണ് ശ്രദ്ധേയയായത്.സ്വീഡനിലെ ഏറ്റവും സത്യസന്ധയായ രാഷ്!ട്രീയ പ്രവര്‍ത്തക എന്ന പെരുമയും ഇക്കാലയളവി നുള്ളില്‍ ഇവര്‍ക്ക് സ്വന്തമാക്കാനായി. 349 അംഗങ്ങളുള്ള റിക്ള്‍സ്ഡാഗിലേക്ക് 161 വനിതകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. യൂറോപ്യന്‍ രാജ്യങ്ങളിലെ പാര്‍ലമെന്റുകളില്‍ ഏറ്റവുമധികം വനിതാ അംഗങ്ങളുള്ളത് സ്വീഡനിലാണ്. മാസങ്ങ ള്‍ക്ക് മുമ്പ് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കും കുടിയേറ്റ വിരുദ്ധ തീവ്രവലത് കക്ഷിയായ സ്വീഡന്‍ ഡെമോക്രാറ്റുകള്‍ക്കും ഭൂരിപക്ഷം കണ്ടെത്താനായിരുന്നില്ല. 31 സീറ്റുകളുള്ള ആനിയുടെ സെന്റര്‍ പാര്‍ട്ടി നാലാം സ്ഥാനത്താണെത്തിയത്. ഡെമോക്രാറ്റുകളുടെ പിന്തുണയോടെയാണ് ആനിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. അഞ്ച് മാസമായി കെയര്‍ ടേക്കര്‍ സര്‍ക്കാരാണ് സ്വീഡന്‍ ഭരിക്കുന്നത്.