News She News

ദേശീയ പുരസ്‌കാര നിറവില്‍ കുരുന്നുമനസില്‍ വെളിച്ചം പകരുന്ന ബേബി ടീച്ചര്‍

തിരുവനന്തപുരം: കുരുന്നുകള്‍ക്ക് അറിവ് പകരുക ജീവിത വ്രതമാക്കി അതിലൂടെ തന്നെ ദേശീയ തലത്തില്‍ മികച്ച അധ്യാപികയാകാന്‍ അകക്കണ്ണിന്റെ വെളിച്ചം തന്നെ ധാരാളമാണെന്ന് തെളിയിച്ചിരിക്കുകയാണ് ബേബി ഗിരിജ. തിരുവനന്തപുരം വഴുതക്കാട് കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപികയാണ് ഇത്തവണ ദേശീയ തലത്തില്‍ മികച്ച ഭിന്നശേഷി അധ്യാപികയ്ക്കുള്ള പുരസ്‌കാരം നേടിയ ബേബി ടീച്ചര്‍. നാല്‍പ്പതില്‍പ്പരം പുസ്തകങ്ങള്‍ ഈ കാലയളവില്‍ ബ്രെയില്‍ ലിപിയിലേയ്ക്ക് പരിഭാഷപ്പെടുത്തിയെന്ന പ്രത്യേകതയാണ് ടീച്ചറെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.