News She News

ബോഡി ബില്‍ഡിങ്ങും ശരീരസംരക്ഷണവുമായി ഫര്‍ഹാന

തിരുവനന്തപുരം: ബോഡി ബില്‍ഡിങ്ങും ശരീര സംരക്ഷണവുമായി നടക്കുന്ന ഒരുപാട് മസില്‍മാന്‍മാരെ നമ്മള്‍ കണ്ടിട്ടുണ്ട്. ജിമ്മില്‍ പോകുമെങ്കിലും പൊതുവെ ഈ രംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകള്‍ കുറവാണ്. ഇവര്‍ക്കിടയില്‍ വ്യത്യസ്തയാവുകയാണ് ഫര്‍ഹാന ഫൈസല്‍ എന്ന പെണ്‍കുട്ടി. പങ്കെടുത്ത ആദ്യമത്സരത്തില്‍ തന്നെ ഒന്നാമതെത്തിയ ഫര്‍ഹാന മിസ് കേരള മത്സരത്തിനുള്ള തയാറെടുപ്പിലാണ്.