News She News

വയനാടന്റെ തനത് രുചിക്കൂട്ടൊരുക്കി ആദിവാസി വനിതകള്‍

വയനാട്: ഭക്ഷണപ്രിയര്‍ക്ക് വയനാടിന്റെ തനതു രുചിക്കൂട്ടുകളൊരുക്കി അതിജീവനത്തിന്റെ പുതിയ പാതകളിലൂടെ മുന്നേറുകയാണ് അഞ്ചു ആദിവാസി വനിതകള്‍. കാറ്ററിംഗിലായിരുന്നു തുടക്കം. വയനാട് കാട്ടികുളത്തെ 'അടികമനൈ' ഗ്രോത്ര ഭാഷയില്‍ 'നമ്മുടെ അടുക്കള' എന്ന ഭക്ഷണശാലയുടെയും കാറ്ററിംഗ് യൂണിറ്റും തുടങ്ങിയിട്ട് അഞ്ചു മാസമേ ആയിട്ടുള്ളു. വനവിഭവങ്ങള്‍ ശേഖരിച്ചും പാടത്ത് പണിയെടുത്തും ഊരുകളില്‍ ഒതുങ്ങിയിരുന്ന പണിയ, കുറുമ ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ ഇവരെ കൈപിടിച്ചുയര്‍ത്തിയത്. പഞ്ചായത്തിന്റെ 1 ലക്ഷം രൂപയും കുടും ബശ്രീയുടെ 75,000 രൂപയുമായിരുന്നു മൂലധനം. അന്നന്നത്തെ ചെലവിന് കഷ്ടപ്പെട്ടിരുന്നിവര്‍ തങ്ങളുടെ കുടുംബങ്ങള്‍ക്കാകെ താങ്ങായി മാറുകയാണ്. വനത്തില്‍ നിന്നു ശേഖരിക്കുന്ന ഇലകള്‍ കൊണ്ടുള്ള വിഭവങ്ങളാണ് സ്‌പെഷല്‍. ചുരുളി ഇലയും മറ്റിലക്കറികളും ചേര്‍ത്ത് എണ്ണയില്ലാതെ ദോശക്കല്ലില്‍ മൊരിച്ചെടുക്കുന്ന 'ചാക്കോത്തി ചിക്കന്' രൂചി ഏറും.