News She News

ഇറോം ശര്‍മിളയ്ക്ക് ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ പിറന്നു

മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മിളയ്ക്ക് ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ പിറന്നു. ബെംഗളൂരുവിലെ ക്ലൗഡ് നയന്‍ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 9.21ഓടെയാണ് 46കാരിയായ ഇറോമിന് ഇരട്ടക്കുട്ടികള്‍ പിറന്നത്. ഒരുമിനുട്ടിന്റെ വ്യത്യാസത്തില്‍ പിറന്നുവീണ കുഞ്ഞുങ്ങള്‍ക്ക് നിക്‌സ് ഷാഖി, ഓട്ടം താര എന്നാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ക്ലൗഡ് നയന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.