News She News

നതാലിയ ഫെലിവയുടെ വിയോഗത്തില്‍ ഞെട്ടി ബിസിനസ് ലോകം

റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയുടെ സഹമേധാവിയായിരുന്ന നതാലിയ ഫെലിവയുടെ വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് റഷ്യ. കാരണം അവര്‍ക്ക് നഷ്ടപ്പെട്ടത് രാജ്യത്തെ ഏറ്റവും സമ്പന്നയായ വനിതകളില്‍ ഒരാളെയാണ്. നതാലിയയെ മരണം കവര്‍ന്നത് വിമാന അപകടത്തിന്റെ രൂപത്തിലാണ്. ദുരന്തത്തിന്റെ കാരണങ്ങളെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല. എസ് 7 സ്ഥാപനത്തിന്റെ അധ്യക്ഷന്‍ വ്‌ലാഡിസ്ലാവ് ഫെലിവിന്റെ ഭാര്യയാണ് അവര്‍. ഞായറാഴ്ച ജെര്‍മനിയില്‍ നടന്ന വിമാന അപകടത്തില്‍ നതാലിയ കൊല്ലപ്പെട്ട വാര്‍ത്ത റഷ്യയെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ചു.