News She News

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ വിവാഹിതയാകുന്നു

ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ വിവാഹിതയാകുന്നു.ദീര്‍ഘകാലമായി സുഹൃത്തായിരുന്ന ക്ലാര്‍ക് ഗെഫോര്‍ഡാണ് ജസീന്തയുടെ വരന്‍. മാര്‍ച്ച് 15 ന് ന്യൂസിലന്‍ഡിലെ രണ്ട് പള്ളികളിലുണ്ടായ ഭീകരാക്രമണം ലോകജനത എളുപ്പം മറക്കാനിടയില്ല. ഭീകരാക്രമണ സമയത്ത് സ്വന്തം ജനങ്ങളെ ചേര്‍ത്ത് പിടിച്ച് കണ്ണീരൊപ്പിയ പ്രധാനമന്ത്രി ജസീന്ത ആര്‍ഡനേയും.ലോകം എന്നും മനസില്‍ സൂക്ഷിക്കും ഹിജാബ് ധരിച്ച് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്ന ജസീന്തയുടെ മുഖം.