സംസ്ഥാനത്തെ ആദ്യ വനിതാ എക്‌സൈസ് ഇന്‍സ്‌പെക്ടറായി സജിത
മലപ്പുറം: ലഹരി ഉപയോഗം ദുരിതത്തിലാക്കിയ സ്ത്രീകള്‍ക്കായി നിലകൊള്ളുമെന്ന് സംസ്ഥാനത്തെ ആദ്യ വനിതാ എക്‌സൈസ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റ സജിത മാതൃഭൂമി ന്യൂസിനോട്. സ്ത്രീകള്‍ക്കും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരാകാമെന്ന സര്‍ക്കാര്‍ ഉത്തരവിന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ വനിത തിരൂര്‍ സ്‌റ്റേഷനിലാണ് ചുമതലയേറ്റത്.