News She News

പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന്‍ പോരാളിയായൊരു വനിതയും

കോഴിക്കോട്: പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യമുയര്‍ത്തി നടക്കുന്ന പ്രതിഷേധങ്ങളുടെ മുന്നണി പോരാളികളില്‍ ഒരു വനിതയാണുള്ളത്. കോഴിക്കോട് സ്വദേശി നുസ്രത് ജഹാന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയാതെ പോയതിന്റെ വേദന ഇപ്പോഴുമുണ്ട് നുസ്രത്തിന്.