News She News

ബാഗ്ദാദി കൊല്ലപ്പെടുമ്പോള്‍ കെയ്‌ല മുള്ളറെ ഓര്‍ത്ത് ലോകം

ഐഎസ്ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തു വരുമ്പോള്‍ ലോകം ഓര്‍ക്കോണ്ട മറ്റൊരു പേരു കൂടിയുണ്ട് സഹ തടവുകാരിയായിരുന്ന കെയ്‌ല മുള്ളര്‍. അമേരിക്കന്‍ സുരക്ഷ ഉപദേഷ്ടാവ് റോബര്‍ട്ട് കാര്‍ലസ് ഒബ്‌റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പരമര്‍ശിക്കപ്പെട്ട ഒരു പേരുണ്ട് കെയ്‌ല മുള്ളര്‍. ബാഗ്ദാദിയെ കൊലപ്പെടുത്താനായി അമേരിക്ക നടത്തിയ സൈനിക നീക്കത്തിനിട്ട പേരായിരുന്നു ഒപ്‌റേഷന്‍ കെയ്‌ലാ മുള്ളര്‍. വടക്കന്‍ അരിസോണ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയശേഷം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്കു തിരിഞ്ഞ യുവതി. ഇന്ത്യയടക്കുള്ള രാജ്യങ്ങളിലെ എയിഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളി. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ബന്ദിയാക്കിയ അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തക. സിറിയയിലെ ഐ.എസ് ഭീകരരവാദികളുടെ പിടിയിലുണ്ടായിരുന്ന അവസാന യു.എസ് ബന്ദി. ഇങ്ങനെ നിരവധി സംഭവങ്ങളിലായി കെയ്‌ല മുള്ളറുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്.