News She News

പ്രിയങ്കയുടെ സാരികള്‍ ചര്‍ച്ചയാകുന്നു

സകല വൈവിധ്യങ്ങള്‍ക്കും ബഹുസ്വരതകള്‍ക്കുമപ്പുറത്ത് ഇന്ത്യയിലെങ്ങും നിറയുന്ന ഒരു വേഷമാണ് സാരി. പോച്ചം പള്ളിയിലേയും സമ്പല്‍പൂരിലേയും അസംഖ്യം നെയ്ത്തു ഗ്രാമങ്ങളില്‍ നിന്നാണ് ആറു മീറ്റര്‍ സാരിയുടെ തുടക്കം. ആ ഗ്രാമങ്ങളുടെ ആദ്യ അംബാസഡര്‍ ഇന്ദിരാഗാന്ധിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ പേരക്കുട്ടി പ്രിയങ്കാ ഗാന്ധിയിലൂടെ ചര്‍ച്ചയാകുകയാണ് അവിടെ നിന്നുള്ള സാരികള്‍.