News She News

കാന്‍സറിനെ തോല്‍പിച്ച ഷാഹിദാ മിസ്സിന്റെ പോരാട്ട കഥ

കോഴിക്കോട്: കാലിക്കറ്റ് ഗേള്‍സ് സ്‌കൂളില്‍ ഒരു പച്ചക്കറി ചന്തയുണ്ട്. സ്‌കൂളില്‍ എങ്ങനെയാണ് ചന്ത എന്നാണെങ്കില്‍, അത് കരുതലിന്റെയും അതിജീവനത്തിന്റെയും പ്രത്യാശയുടെയും ഒക്കെ കൈമാറ്റം നടക്കുന്ന ഒരിടമാണ്. ഇവിടെ ഷാഹിദാ മിസ്സിന്റെ രസതന്ത്രമാണ് കുട്ടികള്‍ക്ക് സ്‌നേഹ നിര്‍ഭരമായ മാതൃക തീര്‍ക്കുന്നത്. കാന്‍സര്‍ ബാധിതയായി മരണ മുഖത്തു നിന്ന് തിരിച്ചെത്തിയ ശേഷമാണ് ഷാഹിദാ മിസ്സ് ചുറ്റുമുള്ളവര്‍ക്കാകെ വെളിച്ചം പകരുന്നത്.