News She News

'പൊതുയിടം എന്റേതും' സ്ത്രീകളുടെ രാത്രി നടത്തം; തെക്കന്‍ കേരളത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു

തിരുവനന്തപുരം: പൊതുയിടം എന്റേതും എന്ന ആശയമുയര്‍ത്തിയുള്ള സ്ത്രീകളുടെ രാത്രി നടത്തം ചരിത്രത്തിലേക്കായിരുന്നു. തെക്കന്‍ കേരളത്തില്‍ നടന്ന രാത്രി നടത്തത്തില്‍ കൊച്ചുകുട്ടികളും വിദ്യാര്‍ഥിനികളും അമ്മമാരും ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. നിര്‍ഭയ ദിനത്തോട് അനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് രാത്രി 11 മുതല്‍ പുലര്‍ച്ചെ 1 മണിവരെ രാത്രി നടത്തം സംഘടിപ്പിച്ചത്.