News She News

ഡോണള്‍ഡ് ട്രംപിനെ വിരല്‍ ഉയര്‍ത്തികാണിച്ച് പരിഹസിച്ച ജൂലി ബ്രിസ്‌ക്മാന്

തിരഞ്ഞെടുപ്പില്‍ വിജയം ഡോണള്‍ഡ് ട്രംപിനെ വിരല്‍ ഉയര്‍ത്തികാണിച്ച് പരിഹസിച്ച ജൂലി ബ്രിസ്‌ക്മാന് തിരഞ്ഞെടുപ്പില്‍ വിജയം. വെര്‍ജീനിയയിലെ പ്രാദേ ശിക തിരഞ്ഞെടുപ്പിലാണ് ജൂലി വിജയിച്ചത്. 2017ലാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രപിന്റെ വാഹന വ്യൂഹത്തിന് നേരെ വിര ലുയര്‍ത്തി ജൂലി പ്രതിഷേധിച്ചത്. ട്രംപിന്റെ നയങ്ങള്‍ക്കെതിരായാണ് ജൂലി അന്ന് പ്രിഷേധിച്ചത്. ജൂലിയുടെ കൈ ആഗ്യം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തു. പക്ഷേ നാട്ടുകാരുടെ പിന്തുണ ലഭിച്ചിട്ടും ജൂലിയ്ക്ക് തന്റെ കരാര്‍ ജോലി നഷ്ട മായി. സഭ്യമല്ലാത്തതരത്തില്‍ പൊതു ഇടത്തില്‍ പെരുമാറി എന്നാണ് ജൂലിക്കെതിരെ സ്ഥാപനം നല്‍കിയ വിശദീകരണം. വിര്‍ജീനിയ യിലെ ലൗഡൗണ്‍ കൗണ്ടി ബോര്‍ജ് ഓഫ് സൂപ്പര്‍വേഴ്‌സ് സീറ്റിലേയ്ക്കാണ് ജൂലി വിജയിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സൂസന്‍ വോള്‍പ്പിനെയാണ് ജൂലി തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത്. 52 ശതമാനം വോട്ടുകള്‍ക്കാണ് ജൂലി നന്റെ വിജയം ഉറപ്പിച്ചത്.