News She News

മറിമാഡലിന്‍ ഫോര്‍ക്കേഡ് എന്ന ധീരവനിതയ്ക്ക് ആദരവുമായി ലൈന്‍ ഓല്‍സണ്‍

യുദ്ധചരിത്രങ്ങളില്‍ എന്നും ഇടം പുരുഷനാണ്. എഴുതപ്പെടുന്നത് ഹിംസാത്മകമായ യുദ്ധത്തിന്റെയും പുരുഷ പോരാളികളുടെയും ജീവിതമാണ്. എന്നാല്‍, കാണാതെ പോകുന്ന, ചരിത്രം സൃഷ്ടിച്ച നിരവധി ധീരവനിതകളുമുണ്ട്. ഹിറ്റ്‌ലറിനെപോലെ ലോകം കണ്ട ഏറ്റവും വലിയ വംശവെറിയനെതിരെ ഫ്രാന്‍ സില്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് നേതൃത്വം നല്‍കിയത് ഒരു സ്ത്രീ ആണ് എന്നത് സ്വന്തം രാജ്യത്ത്‌പോലും ഓര്‍മിക്കപ്പെടേണ്ട ഏടായില്ല. ഇന്ന് ലൈന്‍ ഓല്‍സന്‍ ഒരു പുസ്തകത്തിലൂടെ ആ ധീരവനിതയ്!ക്ക് ആദരവേകുന്നു. 'മദ്ദാം ഫോര്‍കേഡ്‌സ് സീക്രട്ട് വാര്‍' എന്ന പുസ്തകത്തിലൂടെ.