News Sports

സംസ്ഥാന വോളിബോള്‍ അസോസിയേഷന് പകരം അഡ്‌ഹോക് കമ്മിറ്റിയെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍

തിരുവനന്തപുരം: അംഗീകാരം റദ്ദാക്കപ്പെട്ട സംസ്ഥാന വോളിബോള്‍ അസോസിയേഷന് പകരം അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തീരുമാനിച്ചു. വോളിബോള്‍ അസോസിയേഷന്റെ നിലവിലെ ബൈലോ അംഗീകരിക്കാനാവില്ലെന്നാണ് കൗണ്‍സില്‍ നിലപാട്.