ഇപ്പോൾ ശ്രദ്ധ രഞ്ജി ട്രോഫിയിൽ - അർജുൻ ടെൻഡുൽക്കർ
ഐപിഎല്ലിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും രഞ്ജി ട്രോഫിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അർജുൻ ടെൻഡുൽക്കർ. നൂറ് ശതമാനം ആത്മാർഥതയോടെയും സത്യസന്ധതയോടെയും കളിക്കാനാണ് അച്ഛൻ ഉപദേശിച്ചതെന്നും അർജുൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.