കോവിഡ് കാലത്ത് കായികതാരങ്ങൾക്ക് അവഗണന; ഗ്രേസ് മാർക്ക് പോലും നിഷേധിക്കുന്നു
കോഴിക്കോട്: മറ്റ് സംസ്ഥാനങ്ങൾ വിജയികൾക്ക് പണവും, ഗ്രേസ് മാർക്കും അടക്കം നൽകി പ്രോത്സാഹനം നൽകുമ്പോൾ കോവിഡ് കാലത്ത് കേരളത്തിനായി പൊരുതുന്ന കായികതാരങ്ങളെ അവഗണിച്ച് സംസ്ഥാന സ്പോർട്സ് കൗൺസിൽ. സൗത്ത് സോൺ ജൂനിയർ മീറ്റിൽ മത്സരിക്കുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് പോലും നിഷേധിച്ചാണ് അസോസിയേഷന്റെ ക്രൂരത. ഇതോടെ മീറ്റിൽ പങ്കെടുക്കേണ്ട പല കുട്ടികളും മത്സരിക്കാൻ എത്തിയിട്ടില്ല എന്ന് കായിക അദ്ധ്യാപകരും പറയുന്നു.