ഏകദിന വനിതാ ലോകകപ്പ് കിരീടം ഓസ്ട്രേലിയക്ക്
ഏകദിന വനിതാ ലോകകപ്പ് കിരീടം ഓസ്ട്രേലിയക്ക്. ഫൈനലിൽ ഇംഗ്ലണ്ടിനെ 71 റൺസിന് തകർത്താണ് ഏഴാം കിരീടനേട്ടം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന് 356 റൺസ് നേടി. 170 റൺസെടുത്ത അലീസ ഹീലിയുടെ പ്രകടനത്തിലാണ് ഓസീസ് കൂറ്റൻ സ്കോർ നേടിയത്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 43.4 ഓവറിൽ 285 റൺസിന് ഓൾ ഔട്ടായി.