അസ്ഹറുദീന്റെ ആറാട്ട്: സന്തോഷം പങ്കുവെച്ച് അസ്ഹറുദീന്റെ ബന്ധുക്കൾ
കാസർഗോഡ്: സയ്യിദ് മുഷ്താഖ് അലി ട്വന്റി ട്വിന്റി ടൂർണമെന്റിൽ മുംബൈക്കെതിരെ വെടിക്കെട്ട് പ്രകടനത്തോടെ കേരളത്തെ വിജയത്തിലേക്ക് നയിച്ച മുഹമ്മദ് അസ്ഹറുദീന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വലിയ ആവേശത്തിലാണ്. അസ്ഹറുദീൻറെ മികച്ച പ്രകടനങ്ങൾ ക്രിക്കറ്റ് ലോകം കാണാനിരിക്കുന്നതേ ഒള്ളുവെന്നാണ് സുഹൃത്തുക്കൾ അഭിപ്രായപ്പെടുന്നത്. തളങ്കരയിലെ അസ്ഹറുദീന്റെ വീട്ടിൽ നിന്ന് ബിജീഷ് ഗോവിന്ദൻ ചേരുന്നു.