News Sports

സ്റ്റേഡിയത്തില്‍ തേനീച്ച ആക്രമണം: ഇന്ത്യ എ- ഇംഗ്ലണ്ട് ലയണ്‍സ് ഏകദിന ക്രിക്കറ്റ് മത്സരം തടസ്സപ്പെട്ടു

തിരുവനന്തപുരം: തേനീച്ച ആക്രമണത്തെ തുടര്‍ന്ന് തിരുവനന്തപുരത്തു നടക്കുന്ന ഇന്ത്യ എ- ഇംഗ്ലണ്ട് ലയണ്‍സ് ഏകദിന ക്രിക്കറ്റ് മത്സരം തടസ്സപ്പെട്ടു. കാണികളില്‍ അഞ്ച് പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. ഡ്രസിംഗ് റൂമില്‍ ഓടിക്കയറിയാണ് കളിക്കാര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.