News Sports

കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആവേശം; റണ്ണൊഴുകുന്ന പിച്ചായിരിക്കുമെന്ന് ക്യുറേറ്റര്‍

തിരുവനന്തപുരം: തിരുവനന്തപുരത്തേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം എത്തുകയാണ്. ഇന്ത്യ -വെസ്റ്റിന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരമാണ് തലസ്ഥാനത്ത് നടക്കുന്നത്. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. റണ്ണൊഴുകുന്ന പിച്ചായിരിക്കും ഇത്തവണയുമെന്ന് ക്യുറേറ്റര്‍ ബിജു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.