News Sports

തുടര്‍തോല്‍വികള്‍: കേരളാ ബ്ലാസ്‌റ്റേഴ്‌സും കോച്ച് ഡേവിഡ് ജെയിംസും വഴിപിരിഞ്ഞു

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വികള്‍ക്കു പിന്നാലെ കേരളാ ബ്ലാസ്‌റ്റേഴ്‌സും, മുഖ്യ പരിശീലകനായ ഡേവിഡ് ബെഞ്ചമിന്‍ ജെയിംസും വഴി പിരിഞ്ഞു. ഐ.എസ്.എല്‍ നാലാം സീസണില്‍, 2018 ജനുവരിയില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുഖ്യ പരിശീലകനായി ചുമതലയേറ്റ ഡേവിഡ് ജെയിംസ്, നിര്‍ണ്ണായക ഘട്ടത്തില്‍ ടീമിന് ആത്മവിശ്വാസം നല്‍കി മുന്നോട്ട് നയിച്ചിരുന്നു. ഡേവിഡ് ജെയിംസ് ടീമിന് നല്‍കി വന്ന സേവനത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശസകളും നല്‍കുന്നതായും കേരളാ ബ്ലാസ്‌റ്റേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വരുണ്‍ ത്രിപുരനേനി അറിയിച്ചു.