News Sports

ബോഡിബില്‍ഡർ ചിത്തരേഷ് നടേശന്‍ ഇന്ത്യയിൽനിന്നുള്ള ആദ്യ മിസ്റ്റർ യൂണിവേഴ്‌സ്

കൊച്ചി: ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പിലൂടെ മിസ്റ്റര്‍ യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ചിത്തരേഷ് നടേശന്‍ നാട്ടില്‍ മടങ്ങിയെത്തി. വലിയ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഈ പട്ടം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനും ആദ്യ മലയാളിയുമാണ് ചിത്തരേഷ്. ദക്ഷിണ കൊറിയയില്‍ നടന്ന മത്സരത്തിലാണ് മിസ്റ്റര്‍ യൂണിവേഴ്‌സായി ചിത്തരേഷ് തിരഞ്ഞെടുക്കപ്പെട്ടത്.