News Sports

ലോക്ക്ഡൗണില്‍ മലപ്പുറത്ത് കുടുങ്ങി ഫിഫ മഞ്ചേരിയുടെ ആഫ്രിക്കന്‍ താരം സെര്‍ജി എറിക് കൊയ്മി

മലപ്പുറം: കൊറോണ എന്ന മഹാമാരിയില്‍ കേരളത്തിലെ ടൂര്‍ണമെന്റുകളെല്ലാം മാറ്റിവച്ചപ്പോള്‍ ആരും ഓര്‍ക്കാത്ത ഒരു കൂട്ടരുണ്ട്, ആഫ്രിക്കയില്‍ നിന്ന് കേരളത്തിന്റെ സെവന്‍സ് മൈതാനങ്ങളില്‍ കാല്‍പന്തിന്റെ മായാജാലം പ്രകടിപ്പിക്കാനെത്തിയവര്‍. ഇവിടെ കുടുങ്ങിപ്പോയവര്‍ക്ക് എന്നു തിരിച്ചുപോകാന്‍ പറ്റുമെന്ന് അറിയില്ല. അതിനിടയില്‍ നൊമ്പരമായി മാറിയിരിക്കുകയാണ് ഫിഫ മഞ്ചേരിയുടെ താരം സെര്‍ജി എറിക് കൊയ്മി.

Watch Mathrubhumi News on YouTube and subscribe regular updates.