News Sports

കൊറോണ ഭീഷണി നിലനില്‍ക്കെ ഒളിമ്പിക്‌സ് നീട്ടിവെക്കണമെന്ന ആവശ്യം ജപ്പാന്‍ തള്ളി

കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഒളിമ്പിക്‌സ് നീട്ടിവെക്കണമെന്ന ആവശ്യം തള്ളി ജപ്പാന്‍. മുന്‍ നിശ്ചയപ്രകാരം തന്നെ ഒളിമ്പിക്‌സ് നടത്തുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ പറഞ്ഞു. ഒളിമ്പിക്‌സിന്റെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുമായും ലോകാരോഗ്യ സംഘടനയുമായും ആശയവിനിമയം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.