News Sports

ലോക്ഡൗണില്‍ ആദ്യം കൃഷി ചെയ്തു, ഇപ്പോള്‍ കൊറോണ ഹെല്‍പ്പ് ഡെസ്‌കില്‍- സികെ വിനീത്

ഒരു കായിക താരത്തിന് വീട്ടില്‍ അടച്ചിരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒന്നാണ്. നിരന്തരം ഉത്സാഹത്തിന്റെയും ഉന്മേഷത്തിന്റെയും മാതൃകകളാണ് കായിക താരങ്ങള്‍. എന്നാല്‍ സമൂഹ നന്മയ്ക്കായുള്ള കൊറോണ ലോക്ഡൗണ്‍ പൂര്‍ണമായി പാലിച്ച് ഈ സമയത്തെ ക്രിയാത്മകമാക്കുകയാണ് ഫുട്‌ബോള്‍ താരം സികെ വനീത്. ലോക്ഡൗണില്‍ ആദ്യം കൃഷി ചെയ്തു, ഇപ്പോള്‍ ജില്ലാ പഞ്ചായത്തിന്റെ കൊറോണ ഹെല്‍പ്പ് ഡെസ്‌ക് കോള്‍ സെന്ററിന്റെ ഭാഗമായ സമൂഹത്തിന് മാതൃകയാവുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഫുട്ബോള്‍ താരം സികെ വിനീത്. മാതൃഭൂമി ന്യൂസിലെ സ്റ്റേ ഹോം, സ്റ്റേ ഹാപ്പി പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിനീത്.

Watch Mathrubhumi News on YouTube and subscribe regular updates.