News Sports

ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. 46 റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് രാജസ്ഥാനെ തോല്‍പ്പിച്ചത്. ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. രവിചന്ദ്ര അശ്വിനാണ് കളിയിലെ താരം.