ഫെഡറേഷൻ കപ്പ് അത്‍ലറ്റിക് ചാംമ്പ്യൻഷിപ്പിന് കാലിക്കറ്റ് സർവകലാശാലയിൽ തുടക്കമായി
ഫെഡറേഷൻ കപ്പ് അത്‍ലറ്റിക് ചാംമ്പ്യൻഷിപ്പിന് കാലിക്കറ്റ് സർവകലാശാലയിൽ തുടക്കമായി. ആദ്യമായാണ് ചാംമ്പ്യൻഷിപ്പ് കേരളത്തിൽ നടക്കുന്നത്. ആദ്യമത്സര ഇനങ്ങളായ 10,000 മീറ്ററിൽ പുരുഷ വിഭാഗത്തിൽ യുപിയിൽ നിന്നും കാർത്തിക് കുമാറും വനിതാ വിഭാഗത്തിൽ മഹാരാഷ്ട്രയിൽ നിന്നുള്ള സഞ്ജീവനി യാദവും സ്വർണം നേടി.