News Sports

നാല് നാലാംക്ലാസുകാരുടെ ഫ്രീ കിക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ക്ലിക്ക്

മലപ്പുറം: ഒരു ഫ്രീകിക്കിലൂടെ ക്ലിക്കായ നാലു കൂട്ടുകാരെ അന്വേഷിക്കുകയായിരുന്നു ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍. തിരിച്ചറിഞ്ഞപ്പോള്‍ മലയാളികളേക്കാള്‍ മുന്‍പേ ഇതിഹാസ കളിക്കാരും വിദേശിയരും അവരെ നെഞ്ചേറ്റി. പറഞ്ഞുവരുന്നത് നിലമ്പൂര്‍ പൂളപ്പാടം ജി.എല്‍.പി. സ്‌കൂളിലെ നാലാംക്ലാസുകാരായ നാലു കൂട്ടുകാരെയാണ്. എം. അസ്‌ലഹ്, എം.വി. പ്രത്യുഷ്, ലുഖ്മാനുല്‍ ഹക്കീം, ആദില്‍ എന്നിവരാണ് ആ താരങ്ങള്‍. 

Watch Mathrubhumi News on YouTube and subscribe regular updates.