News Sports

മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അനന്തപത്മനാഭന്‍ രാജ്യാന്തര അംപയര്‍ പാനലില്‍

തിരുവനന്തപുരം: മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെ.എന്‍ അനന്തപത്മനാഭന്‍ അന്താരാഷ്ട്ര അമ്പയര്‍മാരുടെ പാനലില്‍. ഐ.പി.എല്‍ അടക്കമുള്ള ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനമാണ് അനന്തന് തുണയായത്. ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് അനന്തപത്മനാഭന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.