കോവിഡ് കാലത്തെ അതിജീവനം; ഭക്ഷണ വിതരണവുമായി മുൻ ദേശീയ ചാമ്പ്യന്‍ അമ്പിളി
കോഴിക്കോട്: ഭാരോദ്വഹനത്തില്‍ ദേശീയ കായിക പ്രതിഭയായ കോഴിക്കോട് കോവൂര്‍ സ്വദേശി അമ്പിളി കോവിഡ് കാലത്ത് അതിജീവനത്തിന്റെ മാതൃകയാണ്. സ്വകാര്യ ട്യൂഷന്‍ സെന്റര്‍ അടച്ചതോടെ ഭക്ഷണ വിതരണ കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഇവര്‍. 2002-ലെ ദേശീയ ചാമ്പ്യന്‍പട്ടം നേടിയിട്ടുണ്ട് അമ്പിളി.