News Sports

നമ്പര്‍വണ്‍ ചെസ് താരം എസ്.എല്‍ നാരായണന് ഉയരങ്ങള്‍ കീഴടക്കാന്‍ സാമ്പത്തികം വെല്ലുവിളിയാകുന്നു

തിരുവനന്തപുരം: ചെസില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ തയ്യാറെടുത്ത് ഗ്രാന്റ് മാസ്റ്റര്‍ എസ്.എല്‍ നാരായണന്‍. റാങ്കിങ് ഇന്ത്യയില്‍ നിന്ന് 9-ാം സ്ഥാനത്തും കേരളത്തില്‍ ഒന്നാം സ്ഥാനത്തുമാണ് എസ്.എല്‍ നാരായണന്‍. തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാമ്പത്തിക ചെലവ് ഏറെയാണെങ്കിലും ഒരു സ്‌പോണ്‍സറെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് എസ്.എല്‍ നാരായണന്‍.