News Sports

മത്സരത്തിനായി ഒരുങ്ങി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫല്‍ഡ് സ്റ്റേഡിയം മത്സരത്തിനായി ഒരുങ്ങുകയാണ്. ഇന്ത്യ-വിന്‍ഡീസ് മത്സരം ഒന്നരയ്ക്കാണ് ആരംഭിക്കുക. പരമ്പരയില്‍ അവസാന മത്സരം. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. വിന്‍ഡീസിന് വിജയിക്കുകയാണെങ്കില്‍ പരമ്പര സമനിലയിലാക്കാനുള്ള അവസരവുമാണ് ഇന്ന് കാര്യവട്ടത്തുള്ളത്. പത്തരയോടെ ആരാധകരെ സ്‌റ്റേഡിയത്തിലേക്ക് കയറ്റുമെന്നാണ് അറിയാന്‍ കഴിയുന്നത്.