മകനെ ഫുട്‌ബോള്‍ പരിശീലിപ്പിച്ച് താരമായി ഉമ്മ
മലപ്പുറം: മകന്റെ ഫുട്‌ബോള്‍ പരിശീലകയായി മാതാവ്. പ്രാക്ടീസിനിടയിലെ ഉമ്മയുടെയും മകന്റെയും ഹെഡും പാസും ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കേരള ബ്ലാസ്റ്റഴ്‌സ് അണ്ടര്‍ 14 ടീമില്‍ പരിശീലനം നേടിയ മകന്‍ സഹലിനാണ് വേങ്ങര അച്ഛനമ്പലത്തെ വാടക വീടിന്റെ ടെറസില്‍ ഉമ്മ ഹാജറയുടെ വക ഫുട്‌ബോള്‍ പരിശീലനം.