News Sports

ഇന്ത്യ ലോകകപ്പ് കിരീടം നേടും: കപില്‍ ദേവ്

ന്യൂഡല്‍ഹി: ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടുമെന്ന് കപില്‍ ദേവ്. വിരാട് കോഹ്‌ലി സവിശേഷ കഴിവുകളുള്ള ബാറ്റ്‌സ്മാനാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ മറികടക്കാന്‍ കോഹ്‌ലിക്കു കഴിയുമെന്നും കപില്‍ ദേവ് പറഞ്ഞു. ബൗളര്‍ എന്ന നിലയില്‍ ജസ്പ്രീത് ബുമ്രയ്ക്ക് ഇനിയും ദീര്‍ഘദൂരം മുന്നോട്ടു പോകാനുണ്ടെന്നും അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന കപില്‍ ദേവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.