News Sports

ഇന്ത്യ-വിന്‍ഡീസ് ഏകദിനം: ടീമുകള്‍ തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തിനായി ടീമുകള്‍ തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരേ വിമാനത്തിലാണ് ടീമുകള്‍ എത്തിയത്. ഇരു ടീമുകള്‍ക്കും കെ.സി.എയും ആരാധകരും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണം ഒരുക്കി.