News Sports

അഡ്‌ലെയ്ഡില്‍ ചരിത്രമെഴുതി ഇന്ത്യ; പത്ത് വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ടെസ്റ്റ് വിജയം

അഡ്‌ലെയ്ഡ്: പത്ത് വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമം. ഓസ്‌ട്രേലിയന്‍ മണ്ണില്‍ 2008ന് ശേഷം ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി കോലിയും സംഘവും. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ 31 റണ്‍സ് പരാജയപ്പെടുത്തി ഇന്ത്യ ചരിത്രമെഴുതി. 322 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് കളിച്ച ഓസീസ് 291 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതിന് മുമ്പ് 2007- 2008 ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിയിലാണ് ഇന്ത്യ ഓസീസ് മണ്ണില്‍ അവസാന ടെസ്റ്റ് വിജയം നേടിയത്. അന്ന് പെര്‍ത്തില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇന്ത്യയുടെ വിജയം.