എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം
എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. കംബോഡിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തോൽപ്പിച്ചത്. നായകൻ സുനിൽ ഛേത്രി ഇന്ത്യയ്ക്കായി ഇരട്ട ഗോൾ നേടി. 14, 60 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകൾ. ജയത്തോടെ ഡി ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി ഇന്ത്യ ഒന്നാമതെത്തി.