News Sports

ഒടുവിൽ ചെന്നൈയും വീണു, മുംബൈയ്ക്ക് 37 റൺസ് ജയം

മുംബൈ: ഒടുവിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ സൂപ്പർ അപരാജിത യാത്രയ്ക്ക് അറുതി. സ്വന്തം തട്ടകത്തിൽ, എതിരാളിക്കുവേണ്ടി ആർപ്പുവിളി കൂട്ടുന്നവർക്ക് മുന്നിൽ മുംബൈ ഇന്ത്യൻസാണ് ചെന്നൈയെ വീഴ്ത്തിയത്. 37 റൺസിനായിരുന്നു മുംബൈയുടെ ജയം. ഈ സീസണിലെ ചെന്നൈയുടെ ആദ്യ തോൽവിയാണിത്. സീസണിലെ മുംബൈയുടെ രണ്ടാം ജയമാണിത്.