News Sports

ഐപിഎല്‍; റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 97 റണ്‍സ് ജയം

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 97 റണ്‍സ് ജയം. 207 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ 109 റണ്‍സിന് എല്ലാവരും പുറത്തായി. സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ച ലോകേഷ് രാഹുലാണ് പഞ്ചാബിന്റെ വിജയശില്‍പി.