News Sports

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍

ഐ.പി.എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. കിങ്‌സ് ഇലവന്‍ പഞ്ചാബും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ആദ്യമത്സരം. ആറ് കളിയില്‍ നിന്ന് ഒരു ജയം മാത്രമുള്ള പഞ്ചാബിന് ജയം അനിവാര്യ മാണ്. പട്ടികയില്‍ നാലാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നാലാം ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. മൂന്നരമുതല്‍ അബുദാബിയിലാണ് മത്സരം. രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും. അവസാനം കളിച്ച മത്സരത്തില്‍ തോറ്റാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. ദുബായില്‍ ഏഴര മുതലാണ് ധോണിയുടെ ചെന്നൈയും കോഹ്‌ലിയുടെ ബാഗ്ലൂരും തമ്മിലുള്ള മത്സരം. പട്ടികയില്‍ ബാംഗ്ലൂര്‍ അഞ്ചാമതും ചെന്നൈ ആറാമതുമാണ്.