News Sports

ഐ.പി.എല്‍: കൊല്‍ക്കത്തയ്ക്ക് രണ്ടാം ജയം

കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. കിംഗ് ഇലവന്‍ പഞ്ചാബിനെ 28 റണ്‍സിന് പരാജയപ്പെടുത്തി. 219 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്റെ ബാറ്റിംഗ് 190 റണ്‍സില്‍ അവസാനിച്ചു. ബാറ്റിംഗിലും ബൗളിങിലും തിളങ്ങിയ ആന്ദ്രേ റസ്സലാണ് കളിയിലെ താരം