News Sports

ഐ.പി.എല്‍: മുംബൈ ഇന്ത്യന്‍സിന് ആറ് റണ്‍സ് ജയം

കൊല്‍ക്കത്ത: അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് നാടകീയ ജയം. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന്റെ പോരാട്ടം 181 റണ്‍സില്‍ അവസാനിച്ചു. ജസ്പ്രീത് ബുംറയാണ് കളിയിലെ താരം.