News Sports

ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് രണ്ടാം ജയം

സൂപ്പര്‍ ഓവറില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഐ.പി.എല്ലിലെ രണ്ടാം ജയം. ഇരുപതോവറില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 202 റണ്‍സ് പിന്തുടര്‍ന്ന മുംബൈയും 201 റണ്‍സെടുത്തു. ഇഷാന്‍ കിഷന്‍ 99 റണ്‍സെടുത്ത് തിളങ്ങി. എ.ബി.ഡി വില്ലിയേഴ്‌സാണ് കളിയിലെ താരം.