News Sports

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍

ഐ.പി.എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. രാജസ്ഥാന്‍ റോയല്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെയും ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും നേരിടും. നാലാം മത്സരത്തിനാണ് ടീമുകള്‍ ഇന്നിറങ്ങുന്നത്. ഉച്ചകഴിഞ്ഞ് മൂന്നരമുതല്‍ അബുദാബിയിലാണ് ബാംഗ്ലൂര്‍-രാജസ്ഥാന്‍ മത്സരം. കഴിഞ്ഞ മത്സരത്തില്‍ തോറ്റതിന്റെ ക്ഷീണത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. അതേസമയം വിജയം തുടരാനുള്ള തയ്യാറെടുപ്പിലാണ് ബാംഗ്ലൂര്‍. രാത്രി ഏഴരയ്ക്ക് ഷാര്‍ജയിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം. തോല്‍വിയില്‍ നിന്ന് വിജയവഴിയില്‍ തിരിച്ചെത്തിയ കൊല്‍ക്കത്ത ആത്മവിശ്വാസത്തിലാണ്.